Ramesh Chennithala | സർക്കാരിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന നാടകം നിർത്തണമെന്ന് രമേശ് ചെന്നിത്തല

2018-12-25 8

ശബരിമലയിൽ സർക്കാറിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന നാടകം നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുവതികളെ ശബരിമലയിലേക്ക് കയറ്റുകയും തിരിച്ചിറക്കുകയും ചെയ്യുന്ന സർക്കാറിന്റെ നാടകം നാറാണത്തുഭ്രാന്തന്റെ പണി പോലെയാണെന്നും ഇത് സംസ്ഥാനത്തിന് അപമാനകരമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ ഡബിൾറോൾ കളിക്കുകയും പ്രശ്നം രൂക്ഷമാക്കുകയുമാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു. ആചാരങ്ങൾ ലംഘിക്കാനുള്ള സർക്കാരിന്റെ പിടിവാശി ഉപേക്ഷിക്കണം എന്നും തീർത്ഥാടനകാലം അലങ്കോലമാക്കാൻ പ്രതിജ്ഞ എടുത്ത പോലെയാണ് സർക്കാറിന്റെ പ്രവർത്തി എന്നും ചെന്നിത്തല ആരോപിച്ചു.

Videos similaires